You are Here : Home / Readers Choice

ഒമ്പതുവയസ്സുള്ള അനയക്ക് ബോണ്‍മാരോ ഡോണറെ ആവശ്യമുണ്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 10, 2017 12:27 hrs UTC

ന്യൂജേഴ്‌സി: ലുക്കേമിയ രോഗബാധിതയായി ക്ഷീണാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി അനയ ലിഫ്രാന്‍സീസിന്(9) ബോണ്‍ മാരോ ട്രാന്‍സ് പ്ലാന്റേഷന് ഡോണറെ ആവശ്യമുണ്ട്. അനയായുടെ മാതാവ് പ്രതിഭാ ലിഫ്രാന്‍സീസാണ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സക്കാവശ്യമായ ഭാരിച്ച ചിലവ് താങ്ങാവുന്നതിനപ്പുറമാണെന്ന് മാതാവ് പറഞ്ഞു. സാമ്പത്തിക സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ബോണ്‍ മാരോ ഡൊണേറ്റ് ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ DKMS ബോണ്‍ മാരൊ ഡൊണോഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു(Dynamic Kernel Module Support). മാര്‍ച്ച് 15ന് ന്യൂജേഴ്‌സി ഡിക്കേഴ്‌സണ്‍ എലിമെന്ററി സ്‌ക്കൂളില്‍ വൈകീട്ട് 3.30 മുതല്‍ ബോണ്‍മാരോ ഡോണര്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്. ജെസിക്ക സെലിന്‍, അനയക്കുവേണ്ടി സംഭാവന സ്വീകരിക്കുന്നതിന് The Go Fund me Page അനയയുടെ പിതാവ് റോബര്‍ട്ട് ലിഫ്രാന്‍സിസിന്റെ പേരില്‍ തയ്യാറാക്കിയിട്ടുണ്ട്. 10,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരുടെ ബോണ്‍ മാരോയായിരിക്കും അനയ്ക്കു കൂടുതല്‍ യോജിക്കുക എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. സാമൂഹ്യ സംസ്‌ക്കാരിക സംഘടനകളും, നേതാക്കളും ഈ വിഷയത്തില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചാല്‍ അനയക്കും, കുടുംബത്തിനും വലിയ പ്രതീക്ഷക്ക് അവസരം ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.