You are Here : Home / Readers Choice

ട്രമ്പിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണഫലം കണ്ടുതുടങ്ങി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 10, 2017 12:28 hrs UTC

വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും, അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിന് സ്വീകരിച്ച നടപടികളും വളരെവേഗം ഫലം കണ്ടു തുടങ്ങിയതായി യു.എസ്. കസ്റ്റംസ് ആന്‍ര് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് 8 ബുധനാഴ്ച ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയാണ് ഔദ്യോഗീകമായി വിവരങ്ങള്‍ പുറത്തുവിട്ടത്. നിയമവിരുദ്ധ കുടിയേറ്റത്തിന് ശ്രമിച്ച 18762 പേരെ ഫെബ്രുവരി മാസം മെക്‌സിക്കോ അതിര്‍ത്തിയില്‍ തടഞ്ഞതായി കെല്ലി പറഞ്ഞു. ജനുവരിയില്‍ 31578 പേരെയാണ് തടഞ്ഞുവെച്ചതെങ്കില്‍ ട്രമ്പിന്റെ കര്‍ശന നടപടികളാണ് ഫെബ്രുവരി മാസം 40 ശതമാനം കുറവുണ്ടാകാന്‍ കാരണമെന്നും കെല്ലി ചൂണ്ടികാട്ടി. 2016 ഒക്ടോബര്‍ 1 മുതല്‍ ട്രമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന 2017 ജനുവരി 20 വരെ ബോര്‍ഡര്‍ ഏജന്‍സി 157000 പേരെയാണ് അതിര്‍ത്തിയില്‍ പിടികൂടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 35% വര്‍ദ്ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്. അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ഏജന്‍സികള്‍ അവരുടെ ഫീസ് 3500 ഡോളറില്‍ നിന്നും 8000 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 25ന് ബോര്‍ഡര്‍വോള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 5,000 ബോര്‍ഡര്‍ പെട്രോള്‍ ഓഫീസേഴ്‌സിനെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.