ഫ്‌ളോറിഡാ: ഫ്‌ളോറിഡയില്‍ അപകടകരമായ നിലയില്‍ പെരുമ്പാമ്പുകള്‍ വര്‍ദ്ധിച്ചു വരുന്നതിനെ തുടര്‍ന്ന് അവടെ പിടിക്കുന്നതിന് പ്രതിഫലം നല്‍കുന്നു. പെരുമ്പാമ്പിനെ പിടികൂടുന്നതിന് പൈലറ്റ് മോണിറ്ററി കോപന്‍സേഷന്‍ പ്രോഗ്രാമനുസരിച്ചു ദിവസം 8 മണിക്കൂര്‍ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യുവാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. 8 മണിക്കൂര്‍ ശമ്പളത്തിനു പുറമെ നാലു അടി വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 50 ഡോളറും, തുടര്‍ന്ന് ഓരോ അടിക്കും 25 ഡോളര്‍ വീതവും പ്രതിഫലം ലഭിക്കും. എട്ടടി വലിപ്പമുള്ള ഒന്ന് 150 ഡോളറാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്.
സൗത്ത് ഫ്‌ളോറിഡാ വാട്ടര്‍ മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകര്‍ക്ക് ഡ്രൈവിങ് ലൈസെന്‍സും ജിപിഎസ് സൗകര്യവുമുള്ള ഫോണും ഉണ്ടായിരിക്കണമെന്നതാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ ഒന്നുവരെയാണ് പ്രോജക്ട് നീണ്ടു നില്‍ക്കുക. വര്‍ദ്ധിച്ചുവരുന്ന പെരുമ്പാമ്പു ഭീഷിണി നേരിടുന്നതിനു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
Comments