You are Here : Home / Readers Choice

ട്രമ്പിന്റെ തന്ത്രം ഫലിച്ചു-ഹെല്‍ത്ത് കെയര്‍ ബില്‍ തല്‍ക്കാലം പിന്‍വലിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 25, 2017 12:17 hrs UTC

വാഷിംഗ്ടണ്‍: ഹെല്‍ത്ത് കെയര്‍ ബില്‍ യു.എസ്.ഹൗസില്‍ അവതരിപ്പിച്ചു പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടേയും, ഹൗസ് ഫ്രീഡം കോക്കസ് കണ്‍സര്‍വേറ്റീവ്‌സിന്റേയും നീക്കം ട്രമ്പിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം വിഫലമായി. പ്രസിഡന്റായി അധികാരമേറ്റെടുത്താല്‍ ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ റിപ്പബ്ലിക്കന്‍ ലോ മേക്കഴ്‌സ് യു.എസ്. കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനമാണ് ഇന്ന് നിറവേറ്റപ്പെട്ടത്. ഒബാമകെയര്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും, അധികാരമേറ്റെടുത്ത് 64 ദിവസം കൊണ്ട് പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ബില്‍ പിന്‍വലിച്ചതിനെകുറിച്ചു ആദ്യമായി ഓവല്‍ ഓഫീസില്‍ നടത്തിയ പ്രസ്താവനയില്‍ ട്രമ്പ് ചൂണ്ടികാട്ടി. ഒബാമ കെയര്‍ മരിച്ചുകൊണ്ടിരിക്കയാണ്. താമസംവിന ഇതിന്റെ പതനം പൂര്‍ത്തിയാകും. ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൊണ്ടു വന്ന ബില്‍ പിന്തുണയ്ക്കാതിരുന്നതിന് ഡമോക്രാറ്റുകളാണ് ഉത്തരവാദികള്‍ എന്ന് ട്രമ്പ് ആരോപിച്ചു.

 

 

 

ബില്‍ പാസ്സാക്കുന്നതിന് റിപ്പബ്ലിക്കന്‍സിന്റെ വോട്ടു മാത്രം പോരാ, ഡമോക്രാറ്റുകളുടേയും വോട്ടു ആവശ്യമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലീഡര്‍ പോള്‍ റയനാണ് പ്രസിഡന്റിന്റെ അനുവാദത്തോടെ ബില്‍ തല്‍ക്കാലം പിന്‍വലിക്കുന്നതായി കോണ്‍ഗ്രസ്സിനെ അറിയിച്ചത്. ഹെല്‍ത്ത് കെയര്‍ ബില്ലിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നടത്തുമെന്നും താമസംവിന ഭേദഗതികളോടെ ബില്‍ വീണ്ടും സഭയില്‍ അവതരിപ്പിച്ചു പാസ്സാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.