വാഷിംഗ്ടണ്‍: സിറിയായില്‍ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്നും തന്റെ നയം ആവര്‍ത്തിച്ചു ഒബാമ. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ സ്വീകരിച്ച നയം രാഷ്ട്രീയ രംഗത്തെ തന്റെ ധീരമായ തീരുമാനമായിരുന്നുവെന്നാണ് ജോണ്‍ എഫ് കെന്നഡിയുടെ കൊച്ചു മകന്‍ സ്‌ക്കൊലസ് ബര്‍ഗുമായി നടത്തിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കിയത്. സ്‌ക്കൊലസ് ബര്‍ഗുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെയാണ് ഇന്ന് (മെയ് 15) മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്.
സിറിയായിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലേക്ക് അമേരിക്കന്‍ സേനയെ അവയ്‌ക്കേണ്ടിവന്നുവെങ്കിലും ബോംബാക്രമണം അരുതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഒബാമ വെളിപ്പെടുത്തി. ഒബാമയുടെ ഭരണ കാലഘട്ടത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ ആസാദ്, ഗവണ്‍മെന്റ് വിരുദ്ധര്‍ക്ക് നേരെ രാസായുധം ഉപയോഗിച്ചുിട്ടും, നയതന്ത്രത്തില്‍ ചര്‍ച്ചകള്‍ നടത്തി 99 ശതമാനം കൂറ്റന്‍ രാസായുധ ശേഖരം ഒരു വെടിയൊച്ച പോലും കേള്‍പ്പിക്കാതെ മാറ്റാന്‍ കഴിഞ്ഞതായും ഒബാമ അഭിമുഖത്തില്‍ അവകാശപ്പെട്ടു. ഒബാമക്ക് ശേഷം ഭരണത്തിലെത്തിയ ട്രമ്പ് സിറിയന്‍ സേന നടത്തിയ രാസായുധ ആക്രമണത്തിന് മറുപടിയായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഭരണകൂടത്തിന്റെ പരാജയമാണ് ആസാദിനെ വീണ്ടും ശക്തനാക്കിയതിന്റെ കാരണമെന്ന് ട്രമ്പ് ഒബാമയെ കുറ്റപ്പെടുത്തിയിരുന്നു.
Comments