You are Here : Home / Readers Choice

ഹാക്കര്‍മാര്‍ 39 സംസ്ഥാനങ്ങളില്‍ വിവരം ചോര്‍ത്താന്‍ ശ്രമിച്ചു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, June 15, 2017 11:00 hrs UTC

വാഷിംഗ്ടണ്‍: കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹാക്കര്‍മാര്‍ ഇതുവരെ പുറത്തായതില്‍ വളരെയധികം കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ കടന്നു കൂടി വിവരം ചോര്‍ത്താന്‍ ശ്രമിച്ചതായി പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. അമേരിക്കയുടെ 39 സംസ്ഥാനങ്ങളും സൈബര്‍ അറ്റാക്കിന് ഇരയായതായാണ് വിവരം. ഇല്ലിനോയില്‍ അന്വേഷണ സംഘം വോട്ടര്‍ ഡേറ്റയില്‍ കൃത്രിമം കാണിക്കുന്നതിനോ ഡിലീറ്റ് ചെയ്യുന്നതിനോ ശ്രമം നടത്തിയതായി കണ്ടെത്തി. ഇലക്ഷന്‍ ദിവസം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ ഉപയോഗിക്കേണ്ട സോഫ്റ്റ് വെയറും ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ഡേറ്റ ബേസും ഹാക്ക് ചെയ്തു. 2016 ന്റെ വേനലിലും ശിശിരത്തിലും നടന്ന സൈബര്‍ ആക്രമണ തരംഗങ്ങളുടെ വിവരം ഇതെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘവുമായി നേരിട്ട് ബന്ധമുള്ള മൂന്ന് പേരാണ് വെളിപ്പെടുത്തിയത്.

 

 

ആക്രമണത്തിന്റെ സാമര്‍ത്ഥ്യവും വ്യാപ്തിയും മനസ്സിലാക്കിയ പ്രസിഡന്റ് ഒബാമ ഭരണകൂടത്തിലെ അധികൃതര്‍ 'റെഡ് ഫോണിലൂടെ' മോസ്്‌കോയോട് പരാതിപ്പെടുക എന്ന അസാധരണ നടപടി സ്വീകരിച്ചു. ഒക്ടോബറില്‍ വൈറ്റ് ഹൗസ് ക്രെംലിനുമായി ബ്ലാക്ക് ചാനലിലൂടെ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിന്റെ വിശദവിവരങ്ങള്‍ നല്‍കുകയും ഒരു വലിയ പ്രതിരോധ നടപടിക്ക് ഇത് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്റര്‍സെപ്റ്റ് എന്ന വാര്‍ത്താ വെബ്‌സൈറ്റ് നാഷണല്‍ സെക്യൂരിറ്റി ഏജെന്‍സി രേഖകളില്‍ നിന്ന് ശേഖരിച്ചതാണീ വിവരം. ഹാക്കിംഗിന്‍രെ വ്യാപ്തിയെക്കുറിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സംഘത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന അന്വേഷണവും അന്വേഷിക്കും. എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ ഭാവിയില്‍ അമേരിക്കയില്‍ നടക്കാവുന്ന തിരഞ്ഞെടുപ്പുകളില്‍ കൈകടത്തലുകള്‍ ഉണ്ടാകുമോ എന്ന് ആശങ്ക ഉയര്‍ത്തുന്നു.

 

 

എഫ് ബി ഡയറക്ടറായിരുന്ന ജെയിംസ് കോമി വിചാരണയില്‍ മൊഴി നല്‍കവെ അമേരിക്കയുടെ കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിച്ചിട്ടില്ല എന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. അവര്‍ അമേരിക്കയുടെ പിന്നാലെ വരികയാണ് എന്ന് കൂട്ടിച്ചേര്‍ത്തു. ഇല്ലിനോയില്‍ ഹക്കര്‍മാര്‍ വോട്ടര്‍മാരുടെ പേരുകള്‍, ജനന തിയ്യതി, ലിംഗം, ഡ്രൈവേഴ്‌സ് ലൈസന്‍സ്, ഭാഗിക സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ (ചില സംവിധാനത്തില്‍ അവസാനത്തെ നാല് ഡിജിറ്റുകള്‍ മാത്രമേ ലഭ്യമാവുകയുള്ളു) എന്നിവ കരസ്ഥമാക്കി. മൊത്തം ഒന്നരക്കോടി ജനങ്ങളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇവരില്‍ പകുതി പേരെങ്കിലും വോട്ടര്‍മാരാണെന്ന് കരുതുന്നു. അമേരിക്കയിലെ സംവിധാനം അനുസരിച്ച് കൗണ്ടികളാണ് സംസ്ഥാനങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നത്.

 

 

സംസ്ഥാനങ്ങളല്ല കൗണ്ടികള്‍ക്ക് വിവരം നല്‍കുന്നത്. ഇത് ഹാക്കര്‍മാര്‍ക്ക് അറിയില്ലായിരുന്നു. റഷ്യന്‍ ഹാക്കര്‍മാര്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുവാനോ വോട്ടെണ്ണല്‍ താമസിപ്പിക്കുവാനോ ശ്രമിക്കുന്നുവെന്ന് ഒബാമ ഭരണ കൂടം വിശ്വസിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം തകര്‍ക്കുവാനുള്ള ശ്രമമാണിതെന്ന് ഭരണകൂടം വിലയിരുത്തി. 2016 ലെ ഇലക്ഷനില്‍ കാര്യമായ അട്ടിമറികള്‍ നടത്തുവാന്‍ കഴിഞ്ഞില്ലെങ്കിലും ശേഖരിച്ച വിവരം പ്രയോജനപ്പെടുത്തി ഹാക്കര്‍മാര്‍ 2020 ല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൂടായ്കയില്ല എന്ന നിഗമനത്തിലാണ് അധികൃതര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.