ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് ഡൗണ്‍ ടൊണിലെ ഡിസ്റ്റലറിയില്‍ നിന്നും ബുധനാഴ്ച (നവംബര്‍ 22) രാത്രി അതിക്രമിച്ചു കടന്ന് 1800 ഗ്യാലന്‍ വോഡ്ക്ക മോഷ്ടിച്ച തസ്‌ക്കരന്മാരെ കണ്ടെത്തുന്നതിന് പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ഫോഗ്‌ഷോട്ട്‌സ് തകര്‍ത്ത് ഡീറ്റ്‌ലറിയുടെ അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ 280000 ഡോളര്‍ വിലവരുന്ന 9000 ബോട്ടിലുകളാണ് കാത്തികൊണ്ട് പോയത്. ഫോക്ടറിയില്‍ സ്‌റ്റോക്കുണ്ടായിരുന്ന 98 %വും മോഷണം പോയതായി കമ്പനി ഉടമസ്ഥന്‍ ആര്‍ട്ട് ഗുക്കശ്യാന്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ് മൂന്ന് പേര്‍ ഫാക്ടറിയിലേക്ക് റൂഫിന് മുകളിലൂ െകാക്കുവാന്‍ ശ്രമിച്ചതിന്റെ വീഡിയോ കണ്ടിരുന്നുവെങ്കിലും ആ സമയത്ത് മോഷണം നീണ്ടിരുന്നുല്ല എന്നും ഉടമ പറഞ്ഞു. പ്രായ പൂര്‍ത്തിയാക്കാത്തവര്‍ക്ക് മോഷ്ടിച്ച വോഡ്ക നല്‍കുമോ എന്ന ദയമാണ് ഉടമയ്ക്കുള്ളത്. ഇത്രയും മദ്യം കടകളില്‍ കൊണ്ട് പോയി വില്‍ക്കുവാന്‍ മോഷ്ടാക്കള്‍ക്ക് കഴിയുകയില്ലെന്നും ഉടമ പറഞ്ഞു.
ബാര്‍ കോഡ് ഉള്ളതിനാല്‍ സംസ്ഥാന അതിര്‍ത്തി വിട്ട് മറ്റ് സ്ഥലങ്ങളില്‍ കൊണ്ടു് പോകുക എന്നതും അസാധ്യമാണ്. താങ്ക്‌സ് ഗിവിംങ്ങ് സെയില്‍ സമീപ പ്രദേശത്ത് വില്‍പന നടത്തുക എന്നതായിരിക്കും കവര്‍ച്ചക്കാരുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments