You are Here : Home / Readers Choice

മേരിലാന്റില്‍ മത്സരിക്കുന്ന അരുണ മില്ലര്‍ക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

Text Size  

Story Dated: Tuesday, December 05, 2017 11:41 hrs UTC

മേരിലാന്റ്: മേരിലാന്റ് 6th വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് സീറ്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി അരുണ മില്ലര്‍ക്ക് പിന്തുണയുമായി യുവ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. 20000 ത്തില്‍ പരം അംഗങ്ങളുടെ ശാസ്ത്രജ്ഞന്മാരുടെ ഗ്രൂപ്പ് പ്രസിഡന്റ് ഷൊനെസ്സി നോട്ടന്‍ അരുണയെ പോലുള്ള പ്രഗല്‍ഭ ശാസ്ത്രജ്ഞര്‍ ഭരണ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതാണെന്നും, രാജ്യം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. മോണ്ട്‌ഗോമറി കൗണ്ടി ട്രാഫിക്ക് എന്‍ജിനിയറായി ഇരുപത്തിയഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്ത അരുണ നിലവിലുള്ള പ്രതിനിധിയും ഡമോക്രാറ്റ്ക്ക് പാര്‍ട്ടി അംഗവുമായ ജോണ്‍ ഡിലേനി ഡമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യന്‍ നോമിനേഷന്‍ ലഭിക്കുന്നതിനുവേണ്ടി മത്സരിക്കുന്ന ഒഴിവിലാണ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയിരിക്കുന്നത്. മോണ്ട്‌ഗോമറി കൊണ്ടിയിലെ ജോലി സ്വീകരിക്കുന്നതിന് മുമ്പ് ലോസ് ആഞ്ചലസ് കൗണ്ടി ഉദ്യോഗസ്ഥയായിരുന്നു അരുണ മില്ലര്‍. 1964 നവംബര്‍ 6 ന് ഇന്ത്യയില്‍ ജനിച്ച അരുണ 8 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്കിലെത്തിയത്. മേരിലാന്റ് സഭയില്‍ അപ്രോപ്രിയേഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിത എന്ന ബഹുമതിയും അരുണ കരസ്ഥമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.