ഭൂമിയും ജീവനുമായി ബന്ധപ്പെട്ട് വിശദീകരിക്കാനാവാത്ത ചില സിദ്ധാന്തങ്ങള്‍ കേരളത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. 2001 ജൂലൈ 25 നും സെപ്‌റ്റംബര്‍ 23 നും ഇടക്കുള്ള രണ്ടു മാസത്തിനിടക്ക് കേരളത്തില്‍ പെയ്‌ത മഴയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ചുവന്ന നിറത്തിലുള്ള മഴ ഈ കാലഘട്ടത്തില്‍ കേരളത്തില്‍ പെയ്‌തിരുന്നു.
ഈ ചുവപ്പു കളര്‍ പൊടിപടലങ്ങളാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍് കേരളത്തില്‍ നിന്നുള്ള ഭൗതിക ശാസ്‌ത്രജ്ഞനായ ഗോഡ്‌ഫ്രെ ലൂയിസ് ഇത് പരീക്ഷിച്ച ശേഷം പറഞ്ഞത് ഇവ പൊടിപടലങ്ങള്‍ അല്ലെന്നാണ്. പൊടിപടലങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ആകൃതിയായിരിക്കില്ല ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പരിശോധനയില്‍ വ്യക്തമായത് രക്തത്തിലെ കോശങ്ങളോടു സാമ്യമുള്ള ജീവനുള്ള കണികകള്‍ ആണെന്നാണ്. എന്നാല്‍ ഇവയെ അദ്ദേഹം വീണ്ടും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ അവ രക്താണുക്കള്‍ അല്ലെന്നു മനസിലായി.
എന്നാല്‍ ശ്രീലങ്കയിലെ ഒരു ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ഫലം ഞെട്ടിക്കുന്നതായിരുന്നു. അവ ബീജകോശങ്ങള്‍ ആണെന്നായിരുന്നു ലഭിച്ച ഫലം . മാത്രമല്ല, ഇതില്‍ നിന്നും ഡി.എന്‍.എ തന്നെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും പഠനം തെളിയിക്കുന്നു.
Comments