ഗ്ലാസ്‌ഗോ സിറ്റി : വെല്ലിംഗ്‌ടണ്‍ പ്രഭുവിന്റെ പ്രതിമയുടെ തലയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാനുള്ള സിറ്റി കൗണ്‍സിലിന്റെ നീക്കം പാളി. ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ ഒരു ക്യാമ്പെയിനിലാണ് കൗണ്‍സില്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാല്‍ ഇതിനെതിരെ പതിനായിരങ്ങളാണ് ഇവിടെ രംഗത്തു വന്നത്. ഇത് ഗ്ലാസ്‌ഗോ സിറ്റിയുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമാണെന്നും ഇത് നശിപ്പിക്കരുതെന്നുമായിരുന്നു അവരുടെ ആവശ്യം.
റോയല്‍ എക്‌സ്‌ചേഞ്ച് സ്‌ക്വയറിലെ മോഡേണ്‍ ആര്‍ട്ട് ഗാലറിക്കു പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇറ്റലിക്കാരനായ ശില്‍പ്പി കാര്‍ലോ മാരോചെട്ടി ആണ് ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 1844 ല്‍ സ്ഥാപിച്ച ഈ പ്രതിമ നെപ്പോളിയന് വാട്ടര്‍ ലൂ യുദ്ധത്തില്‍ സംഭവിച്ച പരാജയം രേഖപ്പെടുത്തിയതാണ്. ഇതിനായി വലിയൊരു തുകയും ചെലവാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്തായാലും ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ട്രാഫിക് ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കവും കൗണ്‍സില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
Comments