ഇംഗ്ലണ്ട് : ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി 2013 ലെ വാക്കായി 'സെല്‍ഫി' എന്ന വാക്ക് തെരഞ്ഞെടുത്തു. സ്വയം വരച്ച ചിത്രം എന്നാണ് ഈ വാക്കിന്റെ അര്‍ത്‌ഥം. 2013 വര്‍ഷത്തിന്റെ അന്താരാഷ്‌ട്ര വാക്കായാണ് സെല്‍ഫി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ ലാംഗ്വേജ് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് വേര്‍ഡ്
ഓഫ് ദ ഇയര്‍ തെരഞ്ഞെടുപ്പ്.
ഓരോ മാസവും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന 150 കോടി വാക്കുകളില്‍ നിന്നുമാണ് സെല്‍ഫി മുന്നിലെത്തിയത്. സെല്‍ഫി എന്ന പദം ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ടെന്നും സെല്‍ഫിയെ തെരഞ്ഞെടുക്കാന്‍ കാരണം ഇതാണെന്നും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി എഡിറ്റോറിയല്‍ ഡയറക്‌ടറായ ജൂഡി പേഴ്‌സല്‍ പറയുന്നു.
2013 ഓഗസ്‌തിലാണ് സെല്‍ഫി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ കയറിപ്പറ്റുന്നത്.
Comments