വാഷിംഗ്ടണ്‍: കുടിയേറ്റ നിയമം ഉടന്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 18 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഫാസ്റ്റ് ഫോര്‍ ഫാമലീസ് എന്ന സംഘടനയുടെ വളണ്ടിയര്‍മാരെ പ്രസിഡന്റ് ഒബാമയും, മിഷേല്‍ ഒബാമയും താങ്ക്‌സ് ഗീവിങ്ങിനുശേഷം വെള്ളിയാഴ്ച (നവംബര്‍ 29ന്) സമര പന്തലില്‍ സന്ദര്‍ശിച്ചു. നാഷണല്‍ മോളില്‍ വെള്ള ടെന്റിനകത്ത് ക്ഷീണിവശരായി കാണപ്പെട്ട സമരക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്ന പ്രസിഡന്റിന്റെ സന്ദര്‍ശനം. റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സില്‍ കഴിഞ്ഞ ജൂണില്‍ കൊണ്ടുവന്ന ബില്ല് പാസ്സാക്കായിരുന്നില്ല. വര്‍ഷങ്ങളായി അനധികൃതമായി അമേരിക്കയില കുടിയേറിയവരെ തിരിച്ചയയ്ക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷ ആവശ്യം. എന്നാല്‍ ഇവര്‍ക്ക് നിയമപരമായ അംഗീകാരം നല്‍കി. ഇവിടെ പൗരത്വം നല്‍കണമെന്ന് ഡമോക്രാറ്റും വാദിക്കുന്നു. ഇമ്മിഗ്രേഷന്‍ നിയമം പാസ്സാക്കുന്നതിന് കോണ്‍ഗ്രസ്സില്‍ സമ്മര്‍ദം ചെലുത്തുവാന്‍ നിങ്ങളുടെ നിരാഹാര സമരം ഇടയാക്കട്ടെ. പ്രസിഡന്റ് സമരക്കാരെ ആശ്വസിപ്പിച്ചു. ധീരരായ സമര സഖാക്കള്‍ എന്നാണ് ഒബാമ ഇവരെ വിശേഷിപ്പിച്ചത്. കഴിഞ്ഞ 18 ദിവസമായി പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിച്ചു അല്പം വെള്ളം മാത്രം കുടിച്ചു സമരം നടത്തുന്ന ക്ഷീണിതരായി കാണപ്പെട്ടു. വൈസ് പ്രസിഡന്റ് ജൊബൈഡന്‍, കാമ്പിനറ്റ് സെക്രട്ടറിമാര്‍, ഉയര്‍ന്ന വൈറ്റ്ഹൗസ് ഉപദേശകര്‍ തുടങ്ങി നിരവധിപേര്‍ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.
Comments