ടെയ്‌ലേഴ്‌സ് വില്ല(എ.പി) : ഇത് സിനിമയിലോ, തടാകത്തിലോ, സീരിയലിലോ നടന്നതല്ല. യഥാര്‍ത്ഥമായും നടന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. താങ്ക്‌സ് ഗിവിങ്ങ് ഡെ സന്ദേശം ആരെല്ലാം ഉള്‍ക്കൊള്ളുന്നുവെന്നും, ദരിദ്രരോടുള്ള സമീപനം ഇടവക ജനങ്ങളുടെ എപ്രകാരമാണെന്നും പരീക്ഷിക്കുന്നതിന് വേഷ പ്രച്ഛന്നനായി ഇടവകയില്‍ എത്തിചേര്‍ന്ന ഒരു ബിഷപ്പിന്റെ അനുഭവമാണിത്. സാള്‍ട്ട്‌ലേക്ക് സിറ്റിയിലെ - ഡെ സെയ്ന്‍സ് ചര്‍ച്ചിലാണ് സംഭവം നടക്കുന്നത്. നവംബര്‍ 24 ഞായറാഴ്ച പള്ളിയിലേക്ക് പോകുന്നതിനുമുമ്പ് രാവിലെ തന്നെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സമീപിച്ച് ആരും തിരിച്ചറിയാത്തവിധത്തില്‍ ഒരു തെരുവുതെണ്ടിയുടെ രൂപവും, ഭാവവും കൃത്രിമമായി തന്നില്‍ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടു.
തുടര്‍ന്ന് ജീര്‍ണ്ണിച്ച വസ്ത്രവും ധരിച്ച് പള്ളിയിലേക്ക് പുറപ്പെട്ടു. പള്ളിയിലേക്ക് പ്രവേശിച്ചു ഈ മനുഷ്യനെ കണ്ടു ആളുകള്‍ മാറിനില്‍ക്കുന്നതിനും, ചില ചില്ലറ നോട്ടുകള്‍ വെച്ചുനീട്ടുന്നതിനും ശ്രമിച്ചു. നാലഞ്ചാളുകള് പള്ളിയില്‍ നിന്നും ഇറങ്ങിപോകുന്നതിനവരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. താങ്ക്‌സ് ഗിവിങ്ങ് ഡെ ആശംസകള്‍ പറഞ്ഞപ്പോള്‍ പലരും മുഖം തിരിച്ചു കളയുന്നതും ബിഷപ്പ് ശ്രദ്ധിച്ചു. അള്‍ത്താരയിലേക്ക് ശുശ്രൂഷ മദ്ധ്യേ ഈ മനുഷ്യന്‍ കടന്നുവന്ന് കൃത്രിമ താടിയും, വിഗ്ഗും, കണ്ണാടിയും മാറ്റിയപ്പോഴാണ് വിശ്വാസികള്‍ക്ക് പറ്റിയ അമിളി മനസ്സിലായത്. ശുശ്രൂഷ നടത്തിയിരുന്ന പുരോഹിതനോട് നേരത്തെ വിവരം ധരിപ്പിച്ചിരുന്നതിനാല്‍ അള്‍ത്താരയിലേക്ക് കടക്കുന്നതിന് തടസ്സം ചെയ്തില്ല. മുതിര്‍ന്നവരില്‍ നിന്നും ലഭിച്ച അവജ്ഞയും, തിരസ്‌ക്കരണവും, യുവജനങ്ങളില്‍ നിന്നും ഉണ്ടായില്ല എന്ന് ബിഷപ്പ് പിന്നീട് പറഞ്ഞു. സാധുജനങ്ങളോടു ഇത്തരത്തില്‍ പെരുമാറരുതെന്നും, എല്ലാവരേയും സ്‌നേഹിക്കുന്നതിനും, ശുശ്രൂഷക്കുന്നതിനും ഇടവകജനങ്ങള്‍ മുന്നോട്ടു വരമമെന്ന് തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് നിര്‍ദ്ദേശിച്ചു.
Comments