കുന്നിന്‍ മുകളിലെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നുംഎമ്മി അവാര്‍ഡ് പ്രതിമ കണ്ടെത്തി. ഇസ്‌മയേല്‍ സെക്കിക് എന്ന ബ്രൂക്ക്‌ലിന്‍ കാരനാണ് ചവറുകള്‍ക്കിടയില്‍ നിന്നും സ്വര്‍ണത്തില്‍ നിര്‍മിച്ച എമ്മി പ്രതിമ ലഭിച്ചത്. അയാളുടെ വീട്ടില്‍ നിന്നും കുറച്ചു ദൂരെ മാറിയുള്ള ഒരു കുന്നിന്‍പ്രദേശത്തു നിന്നാണ് പ്രതിമ കണ്ടെടുത്തത്.1950 കളിലേതാണ് പ്രതിമ. തനിക്ക് ലഭിച്ച പ്രതിമ ഏതാണെന്ന് അറിയാതെയാണ് ഇസ്‌മാ.യേല്‍ അത് വീട്ടിലേക്ക് കൊണ്ടുപോയത്. അതിലെ പൊടി കളഞ്ഞ ശേഷം താന്‍ അത് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് ഇസ്‌മയേല്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം പരിശോധിച്ചപ്പോള്‍ അതില്‍ എമ്മി അവാര്‍ഡ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അപ്പോഴും അത് എമ്മി അവാര്‍ഡ് ആണെന്ന് എനിക്ക്
വിശ്വാസമുണ്ടായിരുന്നില്ല- അദ്ദേഹം പറയുന്നു. ഇത് ആരുടെയെങ്കിലും കയ്യില്‍ നിന്നും നഷ്‌ടപ്പെട്ടതാകാമെന്നും അതിന്റെ യഥാര്‍ത്ഥ ഉടമയെ തന്നെ അത് ഏല്‍പ്പിക്കണമെന്നുമാണ് ഇസ്‌മാ.യേലിന്റെ ആഗ്രഹം. എങ്കിലും എന്തിന് അയാള്‍ ഇത് വലിച്ചെറിഞ്ഞു എന്നു മാത്രമാണ് ഇസ്‌മയേലിന് ഇപ്പോഴും മനസിലാകാത്തത്.
Comments