ഈ ആഴ്‌ചയിലെ രണ്ടാമത്തെ അപൂര്‍വ്വ മത്സ്യവും കാലിഫോര്‍ണിയ ബീച്ചിന്റെ തീരത്തടിഞ്ഞു. അപൂര്‍വ്വയിനമായ ഓര്‍ വിഭാഗത്തില്‍ പെട്ട മത്സ്യമാണ് കരക്കടിഞ്ഞത്. ഈയാഴ്‌ചത്തെ രണ്ടാമത്തെ ഓര്‍ മത്സ്യമാണ് ഇത്തരത്തില്‍ തീരത്തടിയുന്നത്. 18 അടി നീളമുള്ളതാണ് ഈ മത്സ്യം. കിഴക്കന്‍ കാലിഫോര്‍ണിയയിലെ സമുദ്രതീരത്തുള്ള ബീച്ചിലാണ് സംഭവം. ബീച്ചിലെത്തിയ സന്ദര്‍ശകരാണ് ആദ്യം മത്സ്യത്തെ കണ്ടത്. സമുദ്രത്തിനു സമീപത്തുള്ള പോലീസ്സ്‌റ്റേഷനില്‍ അവര്‍ വിവരമറിയിച്ചു. പോലീസെത്തിയ ശേഷം കാലിഫോര്‍ണിയയിലെ റിസര്‍ച്ച് സ്ഥാപനമായ സീവേള്‍ഡ് സാന്റിയാഗോയില്‍ വിവരമറിയിക്കുകയായിരുന്നു. സമുദ്രപഠനവും ആകാശപഠനവും നടത്തുന്ന രാജ്യത്തിന്റെ ഏജന്‍സിയാണ് സീവേള്‍ഡ് സാന്റിയാഗോ. സ്ഥാപനത്തില്‍ നിന്നും പ്രതിനിധികളെത്തിയ ശേഷം മത്സ്യത്തെ തണുപ്പിച്ചു സൂക്ഷിക്കാനായി കൊണ്ടു പോയി. 15 ആളുകളുടെ സഹായത്തോടെയാണ് മത്സ്യത്തെ
ബീച്ചില്‍ നിന്നും കൊണ്ടു പോകാനായത്. ഓര്‍ മത്സ്യം കരക്കടിഞ്ഞതിനെ ജീവിതകാലത്തേക്കുള്ള കണ്ടുപിടിത്തം എന്നാണ് സഥാപനത്തിന്റെ വക്താക്കള്‍ പറയുന്നത്.
Comments