ക്രിസ്‌മസിന് വിളക്കുകള്‍ തൂക്കുക എന്നത് ക്രിസ്‌മസ് ആഘോഷിക്കുന്ന നാടുകളിലൊക്കെ പതിവാണ്. എന്നാല്‍ അതിലും റെക്കോര്‍ഡ് സൃഷ്‌ടിക്കാന്‍ ശ്രമിച്ചാലോ. ഓസ്‌ത്രേലിയയിലെ ഒരു കുടുംബം ആ റെക്കോര്‍ഡും അടിച്ചു മാറ്റി. ഏറ്റവും കൂടുതല്‍ ക്രിസ്‌മസ് വിളക്ക് വീട്ടില്‍ തൂക്കിയവര്‍ എന്ന ലോകറെക്കോര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. ആസ്‌ത്രേലിയയിലെ കാന്‍ബറയിലുള്ള ഡേവിഡ് റിച്ചാര്‍ഡ്‌സും കുടുംബവും വീട്ടിലും പൂന്തോട്ടത്തിലുമായി 502165 വിളക്കുകളാണ് തൂക്കിയിരിക്കുന്നത്. ഇതിന്റെ പണി ഇവര്‍ ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ചതാണ്. 48 കിലോ മീറ്ററാണ് ഇതിനായി ഇലക്‌ട്രിക് വയറ് വലിച്ചത്.
3,30000 വിളക്കുകള്‍ തൂക്കി 2011 ലും ലോകറെക്കോര്‍ഡ് തകര്‍ത്തത് ഇവരായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ഒരു കുടുംബം ഈ റെക്കോര്‍ഡ് കൊണ്ടുപോയി. ഇത്തവണ തൂക്കിയിരിക്കുന്ന മാമ്മത്തിന്റെ രൂപം കാണാന്‍ ആയിരങ്ങള്‍ എത്തുമെന്നും അതില്‍ നിന്നും ലഭിക്കുന്ന പണം കുട്ടികള്‍ക്കു വേണ്ടിയുള്ള വിവിധ സേവനങ്ങള്‍ക്കു പ്രയോജനപ്പെടുത്താമെന്നും റിച്ചാര്‍ഡ്‌സ് പറയുന്നു. കഴിഞ്ഞ ദിവസം ഗിന്നസ് ലോക റെക്കോര്‍ഡില്‍ നിന്നുള്ള ആള്‍ ഇവിടെയെത്തി വിളക്കുകള്‍ കണ്ട് ഉറപ്പു വരുത്തിയിരുന്നു. ഇതിനെല്ലാമൊടുവില്‍ റിച്ചാര്‍ഡ്‌സിനെ ഞെട്ടിക്കാന്‍ പോകുന്ന ഒന്നുണ്ട്. വൈദ്യുതി ബില്‍.
Comments