ഒരു ഫ്രിഡ്‌ജിന് എത്ര വില വരും. 10000 അല്ലെങ്കില്‍ 15000. പരമാവധി പോയാല്‍ 25,000. എന്നാല്‍ ജര്‍മനിയില്‍ ഒരു കമ്പനി നിര്‍മിച്ച ഫ്രിഡ്‌ജിന്റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 87000 ഡോളര്‍. ജര്‍മനിയനിലെ ഹാംബര്‍ഗിലാണ് പുതിയ ഫ്രിഡ്‌ജ് ഇറങ്ങിയിരിക്കുന്നത്. ഹാംബര്‍ഗിലെ ആള്‍ട്ടര്‍ഹോസ് ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറിലാണ് ഈ വിലമതിക്കാനാവാത്ത ഫ്രിഡ്‌ജ്. ജര്‍മന്‍ ആര്‍ട്ടിസ്റ്റായ ക്രിസ്റ്റ്യന്‍ ഓവ് ആണ് ഈ റഫ്രിജറേറ്ററിന്റെ ശില്‍പ്പി. പി ആര്‍ ഒ 48 എന്നാണ് ഫ്രിഡ്‌ജിനു നല്‍കിയിരിക്കുന്ന പേര്. ഐസു പോലെ എല്ലായ്‌പ്പോഴും തണുത്തിരിക്കുന്ന പെയിന്റാണ് ഇതില്‍ അടിച്ചിരിക്കുന്നത്. ഇതിനായി സ്റ്റെയിന്‍ലസ് സ്‌റ്റീലു കൊണ്ടുള്ള വസ്‌തുക്കളാണ് പെയിന്റിങിന് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 20 ഫ്രിഡ്‌ജുകളാണ് നിലവില്‍ കമ്പനി നിര്‍മിച്ചിരിക്കുന്നത്.
Comments