3.5 ലക്ഷം കോടി വര്‍ഷം മുമ്പുള്ള ഫോസില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലാണ് സംഭവം. അമേരിക്കയിലെ ഓള്‍ഡ് ഡൊമ്‌നിയന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകയായ നോറ നോഫ്‌കെയാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ മണല്‍ക്കക്കല്ലുകള്‍ നിറഞ്ഞ പാറക്കൂട്ടത്തിനിടയില്‍ നിന്നാണ് ഫോസില്‍ ലഭിച്ചത്. പര്‍പ്പിളും ബ്രൗണും നിറത്തിലുള്ളവയാണിത്. ഇത് നമ്മുടെ പൂര്‍വ്വികന്റേതു തന്നെയാണെന്ന് ഗവേഷകര്‍ ആവര്‍ത്തിച്ച് പറയുന്നു. ഇതിനു മുമ്പു കണ്ടെത്തിയതിനേക്കാള്‍ മുന്നൂറു വര്‍ഷം കൂടുതല്‍ പഴക്കമുള്ളതാണിത്. ഗവേഷണ വിവരങ്ങള്‍ കഴിഞ്ഞയാഴ്‌ച പുറത്തിറങ്ങിയ ആസ്‌ട്രോ ബയോളജി എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങള്‍ 3.5 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആസ്‌ത്രേലിയയിലെ ബീച്ചിലൂടെ നടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ മെലിഞ്ഞ് പര്‍പ്പിള്‍ നിറത്തിലുള്ള ജീവിവര്‍ഗം സന്തോഷത്തോടെ ജീവിക്കുന്നത് കാണാമെന്ന് ഗവേഷകര്‍ പറയുന്നു.
Comments