അമേരിക്കയിലെ ദേശീയ മൃഗശാലയില്‍ പാണ്ടകളുടെ കൂടിന് പുതിയ പേരു നല്‍കി. വാഷിംഗ്‌ടണിലെ സ്‌മിത്ത്‌സോനിയന്‍സ് ദേശീയ മൃഗശാലയിലാണ് പാണ്ടകളുടെ കൂടിന് ബാവോ ബാവോ എന്ന് പേരു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു പുതിയ നാമകരണം നടന്നത്. മൃഗശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പുതിയ പേരിനെപ്പറ്റി പരാമര്‍ശമുള്ളത്. ജനങ്ങളാണ് ഈ പേര് തെരഞ്ഞെടുത്തത്. നവംബര്‍ 5 മുതല്‍ 22 വരെ ഓണ്‍ലൈനില്‍ ബാവോ ബാവോക്ക് ലഭിച്ച വോട്ട് 1,23000 ആണ്. 5 പേരുകളില്‍ നിന്നാണ് ആളുകള്‍ ബാവോ ബാവോയെ തെരഞ്ഞെടുത്തത്. മൃഗശാലയുടെ സെക്രട്ടറി വെയ്‌ന്‍ ക്ലഫ്, അമ്പാസഡര്‍ കുയി ടിയാന്‍കൈ, സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അസിസ്റ്റന്റ് സെക്രട്ടറി കെറി ആന്‍ ജോണ്‍സ് എന്നിവര്‍ ചേര്‍ന്നാണ് പേര് പ്രഖ്യാപനം നടത്തിയത്. പാണ്ടക്കൂടിന്റെ 100ാം ദിവസം ആഘോഷിക്കുന്ന ദിവസം ആഘോഷിക്കുന്ന അവസരത്തിലായിരുന്നു പേര് പ്രഖ്യാപനം. 100 വര്‍ഷങ്ങള്‍ക്കു മുമ്പു ജനിച്ച ഭീമന്‍ പാണ്ടയാണ് ബാവോ ബാവോ. ബാവോ ബാവോക്ക് 4 വര്‍ഷമായപ്പോള്‍ ചൈനയിലെ റിസര്‍ച്ച് സെന്ററിലേക്ക് ഈ ഭീമന്‍ പാണ്ടയെ മാറ്റുകയായിരുന്നു.
Comments