ഹണ്‍ഡ്‌സ് വില്ല: അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുംക കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്‌സസ്സിലെ ഈ വര്‍ഷത്തെ പതിനാറാമത്തേതും അവസാനത്തേതുമായ വധശിക്ഷ ഇന്ന്(ഡിസംബര്‍ 3) ഹണ്‍ഡ്‌സ് വില്ല ജയിലില്‍ നടപ്പാക്കി. ജെറി മാര്‍ട്ടിന്‍ എന്ന 43 വയസ്സുക്കാരന്‍ 2007 സെപ്റ്റംബര്‍ 24ന് ജയില്‍ ഭദനത്തിനിടയില്‍ ഒരു കറക്ഷന്‍ ഓഫീസറെ കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നത്. ഒരു വധശ്രമകേസ്സില്‍ 50 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഓഫീസറെ വധിച്ചു ജയിലില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ദിവസങ്ങള്‍ക്കകം പ്രതിയെ പിടികൂടിയിരുന്നു. വധശിക്ഷക്ക് വിധേയനാക്കുന്നതിനു മുമ്പ് വധിക്കപ്പെട്ട ഓഫീസറുടെ കുടുംബാംഗങ്ങളോടു മാപ്പപേക്ഷിക്കുന്നതിന് മാര്‍ട്ടിന്‍ സന്നദ്ധനായി. സ്വന്തം സഹോദരനേയും, കുടുംബാംഗങ്ങളേയും സ്‌നേഹിക്കുന്നു എന്ന് പറഞ്ഞു ഡെത്ത് ചേംമ്പറിലേക്ക് പ്രവേശിച്ച പ്രതിയുടെ സിരകളിലൂടെ മാരകവിഷം പ്രവഹിച്ച് പതിനൊന്ന് മിനിട്ടിനകം മരണം സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഈ വര്‍ഷം ടെക്‌സസ്സില്‍ 16 ഉം, ഫ്‌ളോറിഡായില്‍ 7ഉം ഉള്‍പ്പെടെ 36 വധശിക്ഷകളാണ് ആകെ നടപ്പാക്കിയത്. 2014 ആദ്യമാസങ്ങളില്‍ ടെക്‌സസില്‍ ആറുപേര്‍ക്കാണ് വധശിക്ഷ നടപ്പാക്കാനിരിക്കുന്നത്.
Comments