പൂച്ചകള്‍ ആദ്യം എവിടെ രൂപം കൊണ്ടു. എങ്ങനെ രൂപം കൊണ്ടു. ചോദിക്കുന്നത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍. ലിയോണ്‍സ് വെറ്ററിനറി സ്‌കൂളില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യങ്ങള്‍ തോറും ഒരു യാത്ര നടത്തിയിരുന്നു. പൂച്ചകള്‍ ഉണ്ടായത് എവിടെയാണ് എന്നതിന് ഉത്തരം തേടിയായിരുന്നു ഈ യാത്ര. അവരതിന് ഉത്തരം കണ്ടെത്തുകയും ചെയ്‌തു. ഈജിപ്‌ത് എന്നായിരുന്നു ഉത്തരം.
ജെനോമിക്‌സിന്റെ 2008 ജനുവരിയരിലെ ലക്കത്തില്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ ദിവസം നാഷണല്‍ ജിയോഗ്രാഫിക് വൈല്‍ഡിന്റെ ഒരു ഡോക്യുമെന്ററിയിലാണ്‌കൂടുതല്‍ ആളുകളും ഇതിനെക്കുറിച്ച് അറിയുന്നത്. പൂച്ചകളുടെ വംശം ഈജിപ്‌തിലെ ഫലഭൂയിഷ്‌ടമായ ഒരു പ്രദേശത്താണ് ആദ്യം രൂപമെടുത്തത്. കിഴക്കന്‍ ഈജിപ്‌തിലെ അമ്പലങ്ങള്‍ക്ക് സമീപത്തായാണ് ഇവ കൂടുതലായും കാണപ്പെട്ടിരുന്നത്. അമ്പലങ്ങള്‍ തോറും അലഞ്ഞു നടന്നിരുന്ന ഇവ ഇപ്പോള്‍ നാം വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളേക്കാള്‍ വലിപ്പമുള്ളവയായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു ഇവയെ ഭക്ഷിക്കുന്ന ജീവികളില്‍ നിന്നും രക്ഷ നേടാനായി അവ അന്ന് മാളങ്ങള്‍ നിര്‍മിച്ച് അതിലായിരുന്നു താമസം. പിന്നീട് ഇവ ലോകമെങ്ങും വ്യാപിക്കുകയായിരുന്നു
Comments