സസ്യങ്ങള്‍ക്ക് വളരുന്നതിന് മണ്ണ് ആവശ്യമാണ്. എന്നാല്‍ ഒരു പ്രത്യേക തരം ജമന്തിച്ചെടിക്ക് വളരാന്‍ മണ്ണൊന്നും വേണ്ട. ചെവി മതി. ബെയ്‌ജിങിലാണ് ജമന്തിച്ചെടി കുട്ടിയുടെ ചെവിയില്‍ വളര്‍ന്നത്. പതിനാറു മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ ചെവിയിലാണ് ചെടി വളര്‍ന്നത്. കുട്ടിക്ക് ചെവിയില്‍ വേദനയായിതിനാല്‍ എന്തെങ്കിലും അണുബാധയേറ്റിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് കുട്ടിയെ മാതാപിതാക്കള്‍ ഡോക്‌ടറുടെ അുെത്തെത്തിച്ചത്.
ഡോക്‌ടര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ചെവിയില്‍ ഒരു ജമന്തിച്ചെടി വളരുന്നതായി കണ്ടെത്തുകയായിരുന്നു. ഈ ചെടിയില്‍ ജമന്തിപ്പൂവും വിരിഞ്ഞിട്ടുണ്ട് എന്നതാണ് കൂടുതല്‍ അത്ഭുതം. കുട്ടിക്ക് ചെവിയില്‍ വേദന ആരംഭിച്ചിട്ട് 4 മാസമായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ പരിശോധനക്കായി എത്തിക്കുന്നത് കഴിഞ്ഞ ദിവസമാണ്. കുട്ടിയുടെ അമ്മ പറയുന്നത് കുട്ടിയുടെ ചെവിയില്‍ അവര്‍ എന്തോ കണ്ടിരുന്നു. പക്ഷേ അതെന്താണെന്നു മനസിലായിരുന്നില്ല എന്നാണ്. അങ്ങനെയാണ് അവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇയര്‍ കനാലിലാണ് ഇത് കാണപ്പെട്ടത്. ചെടി വളര്‍ന്നതിനാല്‍ ഇതിനറെ ഭിത്തികള്‍ മൂടപ്പെട്ടിരുന്നു. ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തി ചെടി പുറത്തെടുത്തു. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.
Comments