You are Here : Home / Readers Choice

ഹെലികോപ്‌റ്റര്‍ വഴി ജയിലില്‍ മോഷണം

Text Size  

Story Dated: Thursday, December 05, 2013 06:31 hrs UTC

മോഷ്‌ടാക്കള്‍ എത്താത്ത ഒരേയൊരു സ്ഥലമാണ്‌ ജയില്‍ എന്ന ധാരണ മാറും ഇതു വായിച്ചാല്‍. മോഷ്‌ടാക്കളുടെ നിരോധന മേഖലയായ ജയിലും അവര്‍ കയ്യടക്കിക്കഴിഞ്ഞു. ജോര്‍ജിയയിലാണ്‌ സംഭവം. ജയിലിന്റെ ഭീമന്‍ മതില്‍ കടന്ന്‌ ഉള്ളിലെത്താന്‍ സാധിക്കാത്തതിനാല്‍ മതിലു കടക്കാതെ ഉള്ളിലെത്താവുന്ന വാഹനവുമായാണ്‌ ഇവര്‍ ഇറങ്ങിയിരിക്കുന്നത്‌. വാഹനം മറ്റൊന്നുമല്ല. ഒരു ഹെലികോപ്‌റ്ററാണ്‌. റിമോട്ട്‌ കൊണ്ട്‌ നിയന്ത്രിക്കുന്നതാണ്‌ ഈ ഹെലികോപ്‌റ്റര്‍. ഇതുപയോഗിച്ച്‌ ഇവര്‍ കഴിഞ്ഞയാഴ്‌ച പരീക്ഷണാടിസ്‌ഥാനത്തില്‍ ഒരു മോഷണവും നടത്തി.
പക്ഷേ സംഗതി പാളിപ്പോയി എന്നതാണ്‌ സത്യം. വിമാനം സ്ഥലത്തിറങ്ങി ഒരു മണിക്കൂറിനകം തന്നെ മോഷ്‌ടാക്കള്‍ പിടിയിലായി. ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങിയ ഉടന്‍ വാഹനത്തിന്റെ ശബ്‌ദം കേട്ട്‌ ജയിലില്‍ നിന്നും ആളുകളെത്തി. കാറാണെന്നാണ്‌ അവര്‍ ആദ്യം കരുതിയത്‌. പിന്നീടാണ്‌ ഹെലികോപ്‌റ്ററാണെന്നു മനസിലായത്‌. മോഷണസംഘത്തില്‍ 4 പേരാണ്‌ ഉണ്ടായിരുന്നത്‌. അറസ്‌റ്റു ചെയ്യപ്പെട്ടയാളുകളുടെ പേരു വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.