ബാഴ്‌സലോണയുടെ കളിക്കാര്‍ ഇനി മുതല്‍ കളിക്കളത്തിലിറങ്ങുക ഇന്റലിന്റെ ഷര്‍ട്ടുമായാണ്. കളിക്കാരുടെ ഷര്‍ട്ടിന്റെ ഉള്‍വശത്ത് ലോഗോ പതിക്കാനൊരുങ്ങുകയാണ് പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളിലൊന്നായ ഇന്റല്‍. ഇവരാണ് ഇനി മുതല്‍ ബാഴ്‌സയുടെ സ്‌പോണ്‍സേഴ്‌സ്. ഇതിന്റെ ഭാഗമായാണ് ലോഗോ പതിക്കല്‍. കളിക്കിടെ സ്‌കോര്‍ ലഭിക്കുമ്പോള്‍ അതിന്റെ സന്തോഷം പ്രകടിപ്പിക്കാനായി കളിക്കാരന്‍ ഷര്‍ട്ട് അഴിക്കുമ്പോള്‍ ഈ ലോഗോ പ്രത്യക്ഷമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിക്കാന്‍ ഇന്റല്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍
ഇതൊരു ബാധ്യതയാകുമെന്ന നിലപാടിലാണ് ടീമിലെ സൂപ്പര്‍താരങ്ങളായ മെസ്സിയും ഇനിയേസ്‌റ്റയും മറ്റും. 4 വര്‍ഷത്തെ ഡീലാണിത്. ഭീമമായ തുകയാണ് ഇതിനായി ഇന്റല്‍ മുടക്കുന്നതും. ഫുട്‌ബോള്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ടുള്ള ഇന്റലിന്റെ ആദ്യ നീക്കമാണിത്. ഈ ഡീലിന്റെ ഭാഗമായി കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഇതിന്റെ സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കാനും ഇന്റല്‍ ആലോചിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ലോഗോ ഇപ്പോഴും കളിക്കാരുടെ ഷര്‍ട്ടിനു പിന്നിലുണ്ട്. ലോകത്തെ തന്നെ രണ്ടാമത്തെ ധനികരായ ഫുട്‌ബോള്‍ ക്ലബ്ബാണ് ബാര്‍സലോണ. ഇതിന്റെ വാര്‍ഷിക വരുമാനം 384 യൂറോ എം ആണ്.
Comments