വിമാനത്താവളം മാറി വിമാനം ലാന്‍ഡ് ചെയ്‌തു സാധാരണ ബസ് യാത്രക്കിടെയും മറ്റും ആളുകള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് മാറിപ്പോകാറുണ്ട്. സ്റ്റോപ്പ് മാറി മറ്റു സ്റ്റോപ്പിലിറങ്ങുന്ന യാത്രക്കാര്‍ സാധാരണം. എന്നാല്‍ വാഹനത്തിനു തന്നെ സ്റ്റോപ്പ് മാറിയാലോ. മിസൗറിയിലാണ് സംഭവം. ഇവിടെ സ്റ്റോപ്പ് മാറിക്കയറിയത് ബസൊന്നുമല്ല. ഒരു വന്‍ വിമാനമാണ്. ചിക്കാഗോ മിഡ്വേ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും മിസൗറിയിലെ ബ്രാന്‍സണിലേക്ക് പറന്ന ബോയിംഗ് 737-700 വിമാനമാണ്
വിമാനത്താവളം മാറിക്കയറിയത്. ടാനി കൗണ്ടി എയര്‍പോര്‍ട്ടിലാണ് മിസൗറിക്കു പകരം വിമാനം ലാന്‍ഡ് ചെയ്‌തത്. 124 യാത്രക്കാരുമായായിരുന്നു
വിമാനത്തിന്റെ യാത്ര. എന്തായാലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വക്താവ്
ടോണി മോളിനാറോ പറഞ്ഞു. വിമാനത്താവളം മാറിയിറങ്ങി എന്നു മാത്രമല്ല, വളരെ ചെറിയ വിമാനത്താവളത്തിലാണ് ഇറങ്ങിയതും. 7,140 അടി ഉയരമുള്ള
വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതിനു പകരം 3738 അടി ഉയരമുള്ള വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. ഇത് രണ്ടാം തവണയാണ്
ഇത്തരത്തില്‍ വിമാനം താവളം മാറിയിറങ്ങുന്നത്. രണ്ടു മാസം മുമ്പ് കാന്‍സാസില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നു.
Comments