താന്‍ താലിബാന്‍ ഖാനല്ലെന്ന് ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. നിരോധിത
സംഘടനയായ തെഹ്‌രിക് ഇ താലിബാനുമായി മൃദുവായ സമീപനമാണ് അദ്ദേഹം
സ്വീകരിക്കുന്നതെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു
അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. കഴിഞ്ഞ ദിവസം തെഹ്‌രികെ താലിബാനും
പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നവാസ് ഷെരീഫ്
രൂപീകരിച്ച സമിതിയില്‍ ഇമ്രാന്‍ ഖാനെ ഉള്‍പ്പെടുത്തണമെന്ന് പാക്
താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഖാനെതിരെ
ആരോപണമുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് സമാധാന ചര്‍ച്ചയില്‍ നിന്നും
ഇമ്രാന്‍ ഖാന്‍ പിന്മാറുകയും ചെയ്‌തു. അമേരിക്കയുടെ തീവ്രവാദ വിരുദ്ധ
പ്രചാരണത്തിന്റെ ഫലമാണ് താലിബാന്‍ തീവ്രവാദമെന്ന് ഖാന്‍ പറയുന്നു.
അമേരിക്കയുമായി ബന്ധപ്പെട്ട ഡോളര്‍ ഡിപ്പന്‍ഡന്റ് ലോബിയാണ് തനിക്കെതിരെ
ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയുടെ
ഡ്രോണ്‍ ആക്രമണങ്ങളുടെ ഫലമാണ് താലിബാന്‍. അവരുടെ ഡ്രോണ്‍
ആക്രമണങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിത്.
അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹരികെ ഇന്‍സാഫിന്റെ ആളുകളും അദ്ദേഹം
താലിബാനുമായി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് പ്രസ്‌താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.
Comments