ഇപ്പോള്‍ മോഡിയാണ് ഇന്ത്യയിലെ താരം. ചായവിതരണത്തിന് പിന്നാലെ മോഡിയുടെ പേരില്‍ മത്സ്യ വിപണനകേന്ദ്രവും വരാന്‍ പോകുന്നു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ ബി ജെ പി 'നമോ വിചാര്‍ മൊബൈല്‍ ഫിഷ് സ്റ്റാള്‍' എന്ന പേരില്‍ മത്സ്യ വിപണനം തുടങ്ങിയത്. വിവിധ വിഭാഗത്തിലുള്ള 150 കിലോ മത്സ്യങ്ങള്‍ കാര്‍ഗോ വാനിലാക്കിയാണ് വിതരണം നടത്തുന്നത്.ഉദ്ഘാടന ദിവസം മറീന ബിച്ചിന് സമീപമുള്ള നോച്ചിക്കുപ്പത്തെ ജനങ്ങള്‍ക്ക് അര കിലോ മത്സ്യം സൗജന്യമായി നല്കി.
Comments