സിക്ക് പ്രൊഫസറെ ആക്രമിച്ച 20 വയസ്സുകാരന് അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, April 23, 2014 11:12 hrs UTC
ന്യൂയോര്‍ക്ക് : കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ സിക്ക് പ്രൊഫസറെ അതിക്രൂരമായി ആക്രമിച്ച 20 വയസ്സുക്കാരന് ക്രിസ്റ്റ്യന്‍ മൊറാലസിനെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
മുപ്പത്തി ഒന്ന് വയസ്സുള്ള പ്രൊഫസര്‍ പ്രഭ്ജോത് സിങ്ങിന്റെ താടിയില്‍ പിടിച്ചുവലിച്ചു ഭീകരന് എന്നും ഒബാമയെന്നും വിളിച്ചു ആക്ഷേപിക്കുകയും ചെയ്തതായി ഏപ്രില്‍ 20 ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ മുപ്പതോളം യുവാക്കള്‍ ചേര്‍ന്ന് സിങ്ങിനെ ആക്രമിച്ചിരുന്നു.
സിക്ക് മതവിഭാഗം താടി വളര്‍ത്തുന്നതിനാല്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും, അതിനാല്‍ സിക്ക് മതത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗുരുദ്വാര വഴി നടത്തണമെന്നും പ്രൊഫസര്‍ ആവശ്യപ്പെട്ടു.
മുസ്ലീമാണെന്ന് കരുതി സിക്ക് മതക്കാരെ ആക്രമിച്ച സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
Comments