മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുർബല മേഖലകളിൽ നിന്നും മാറ്റിപാർപ്പിച്ചവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ,മറ്റ് വിചിത്രമായ ഭൗമ പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെട്ട ഇടങ്ങൾ,വലിയ വിള്ളലുകൾ ശ്രദ്ധയിൽ പെട്ട ഇടങ്ങൾ തുടങ്ങിയവയാണ് വിദഗ്ദ്ധ സമിതി പരിശോധിക്കുക.
Comments