You are Here : Home / News Plus

ഗുജറാത്തിലെ റാണ്‍ ഒഫ് കച്ച്‌ തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു

Text Size  

Story Dated: Sunday, August 25, 2019 07:47 hrs UTC

ഇന്ത്യ പാക് അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന ഗുജറാത്തിലെ റാണ്‍ ഒഫ് കച്ച്‌ തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്‌എഫ്) ആണ് കച്ചിലെ ഹറാമി നള ഭാഗത്ത് നിന്ന് ഈ ബോട്ടുകള്‍ കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബോട്ടുകള്‍ മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക അനുമാനം.
 

സിംഗിള്‍ എഞ്ചിനുകളാണ് കണ്ടെടുത്ത രണ്ട് ബോട്ടുകളും. ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ബിഎസ്‌എഫ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം 2008ലെ മുംബൈ ആക്രമണം നടത്താന്‍ പാക് ഭീകരവാദികള്‍ എത്തിയതും ബോട്ടുകളിലായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ 6:30നാണ് ബോട്ടുകള്‍ സൈന്യം കണ്ടെത്തുന്നത്. കച്ചിലെ സര്‍ ക്രീക്ക് പ്രദേശത്തുള്ള ചളി നിറഞ്ഞ ആഴമില്ലാത്ത വാട്ടര്‍ ചാനലാണ് ഹറാമി നള. ഇതിനു മുന്‍പും ഈ ഭാഗത്ത് നിന്ന് മത്സ്യബന്ധന ബോട്ടുകളും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബിഎസ്‌എഫ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മേയില്‍ ഇത്തരത്തില്‍ ബോട്ടുകള്‍ കണ്ടെടുത്തപ്പോള്‍ ഇതിലുണ്ടായിരുന്ന പാക് മീന്‍പിടുത്തക്കാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംശയാസ്പദമായി ഇതുവരെ ഒന്നും കണ്ടെടുത്തില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.