You are Here : Home / News Plus

ഉണ്ണിത്താനെതിരെ വീണ്ടും കേസ്

Text Size  

Story Dated: Sunday, August 25, 2019 07:59 hrs UTC

സ്ത്രീ വിരുദ്ധപരാമര്‍ശം നടത്തിയതിന് കാസറഗോഡ് എംപി ഉണ്ണിത്താനെതിരെ കേസ്. തന്റെ മാതാവിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി മകന്‍ നല്‍കിയ പരാതിയിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പി എ വര്‍ഗ്ഗീസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിനാണ് ഉണ്ണിത്താനെതിരെ കേസ്. വര്‍ഗ്ഗീസിന്റെയും ജെയിംസിന്റെയും അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് കേസ്. ജെയിംസ് പന്തമാക്കലിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു പടിഞ്ഞാറേയില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ചിറ്റാരിക്കലില്‍ സ്വീകരണവും ഒരുക്കി.

സ്വീകരണത്തിന്റെ പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താന്‍ മാതാവിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. യേശു ക്രിസ്തുവിന്റെ അന്ത്യവിധി കണക്കിലെടുത്താന്‍ ജെയിംസ് പന്തമ്മാക്കല്‍ ഒരു ക്രിസ്ത്യാനിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നു വളര്‍ന്ന ജെയിംസ് വിചാരിച്ചുവച്ചിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി ആജീവനാന്തം പിണറായി വിജയനായിരിക്കുമെന്നാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്നും പോയി കമ്മ്യൂണിസ്റ്റുകാരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ജെയിംസിന്റെ പ്രവര്‍ത്തി കാണുമ്ബോള്‍ തനിക്ക് തോന്നുന്നത് പണ്ടേതോ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഇയാളുടെ വീട്ടില്‍ ഒളിവിലിരുന്നിട്ടുണ്ടെന്നാണെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.