ജമ്മു കശ്മീരിൽ പ്രതിഷേധക്കാർ ട്രക്ക് ഡ്രൈവറെ കല്ലെറിഞ്ഞ് കൊന്നു. സുരക്ഷാ സേനയുടെ വാഹനമാണെന്ന് തെറ്റിധരിച്ചാണ് പ്രതിഷേധക്കാർ കല്ലെറിഞ്ഞത്. കശ്മീരിലെ സ്രാദിപ്പോര സ്വദേശി നൂർ മുഹമ്മദ് ദർ ആണ് കല്ലേറിനെത്തുടർന്നുണ്ടായ പരിക്കുമൂലം കൊല്ലപ്പെട്ടത്. അനന്ത് നാഗ് ജില്ലയിലാണ് സംഭവം. വിഷയത്തിൽ ചിലർ അറസ്റ്റിലായിട്ടുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
Comments