സിസ്റ്റർ അഭയ കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ രണ്ടാം സാക്ഷിയായ സഞ്ജു പി മാത്യു ആണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവദിവസം പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. കേസിൽ രഹസ്യമൊഴി നൽകിയിരുന്ന സാക്ഷിയാണ് സഞ്ചു. പയസ് ടെന്ത് കോൺവെന്റിന് സമീപമാണ് സഞ്ചു താമസിച്ചിരുന്നത്. തിങ്കളാഴ്ച നടന്ന കേസിന്റെ വിചാരണയ്ക്കിടെ അൻപതാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു.
Comments