മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി തീരുമാനം കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സബ്കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.പുതിയ റിപ്പോർട്ട് നൽകാൻ അനുമതി നൽകണമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ് മൂലം സർക്കാർ സമർപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിക്കേണ്ടിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments