You are Here : Home / News Plus

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ ശക്തമാക്കി

Text Size  

Story Dated: Tuesday, September 17, 2019 09:09 hrs UTC

ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ബാഗുകൾ അടക്കം വിശദമായി പരിശോധിച്ചാണ് എംജിആർ സ്റ്റേഷനിൽ യാത്രക്കാരെ കടത്തിവിടുന്നത്. കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് സ്ഫോടനം നടന്നിരുന്നു. കാഞ്ചിപുരം ഗംഗയമൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.