യുപിയിലെ ഹർദോയി ജില്ലയിൽ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ സാമൂഹിക ഘടന തകർന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി. ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ടാണ് ഹർദോയി ജില്ലയിൽ 20കാരനായ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകൻ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. "ബിജെപി ഭരണത്തിന് കീഴിൽ മറ്റൊരു ദളിതൻ കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്," കോൺഗ്രസ് ചീഫ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു.
Comments