രാഷ്ട്ര ഭാഷയായി ഹിന്ദി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും ഇംഗ്ലീഷിന് എതിരല്ലെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണം. അതിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണ്. കോളനി ഭരണത്തോട് കൂറ് പുലര്‍ത്തുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും അഭിമാനത്തിന്‍റെ അടയാളമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരുക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ വികസനുമുണ്ടാകുകയുള്ളൂ എന്നത് തെറ്റാണ്. അങ്ങനെയാണെങ്കില്‍ ചൈന, ജപ്പാന്‍, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നും വികസിതമാകുമായിരുന്നില്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
Comments