പാലാരിവട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണ പുരോഗതിയും കേസിലെ ഓരോരുത്തരുടെയും പങ്കാളിത്തവും രേഖാമൂലം അറിയിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു. പാലാരിവട്ടം മേൽപ്പാലം 'പഞ്ചവടിപ്പാലം' പോലെ ആയല്ലോ എന്ന വിമർശനമാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്. ഒരു സിനിമാക്കഥയാണ് യാഥാർഥ്യമായത്. ഇതിന്റെ യഥാർഥ ഉത്തരവാദി ആരാണ്? - കോടതി ആരാഞ്ഞു. മേൽപ്പാലം അഴിമതിയിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി, ഓരോരുത്തരുടെയും കേസിലെ പങ്കാളിത്തം, പാലം തകർന്നതിലൂടെ സർക്കാരിനുണ്ടായ സാമ്പത്തികബാധ്യത എന്നിവ രേഖാമൂലം അറിയിക്കാനും കോടതി വിജിലൻസിന് നിർദേശം നൽകി.
Comments