You are Here : Home / News Plus

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള 'വലിയ പിഴ' കുറയ്ക്കും

Text Size  

Story Dated: Saturday, September 21, 2019 08:03 hrs UTC

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും തുക എത്രയായി കുറയ്ക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. എത്ര കുറയ്ക്കാം എന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ മോട്ടോർ വാഹന ഭേദഗതിയിൽ വ്യക്തതയ്ക്കായി വീണ്ടും കേന്ദ്രത്തിന് കത്തയക്കും. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ പിഴ കുറയ്ക്കാനാണ് നിർദ്ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.