ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് (52) ആണ് പിടിയിലായിരിക്കുന്നത്. കഞ്ചാവ് കൈമാറാന്‍ നില്‍ക്കുമ്ബോഴാണ് ഇയാള്‍ പിടിയിലായത്.
മണം പുറത്തു വരാത്ത രീതിയില്‍ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കി പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു കിലോയ്ക്ക് ഇരുപതിനായിരം രൂപയാണ് വില ഈടാക്കിയിരുന്നത്.
പ്രതിക്ക് കഞ്ചാവ് എത്തിക്കുന്ന രണ്ട് പേരെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം നടത്തുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments