പാലായിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ പിണറായി സർക്കാരിനെ ജനം അംഗീകരിച്ചെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലാ തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നു. അത് അംഗീകരിക്കുന്നെങ്കിൽ ഇത് പിണറായിയുടെ വിജയമാണെന്ന് അവർ ആവർത്തിച്ച് പറയണം. വിജയത്തോടെ എൽ.ഡി.എഫ്. സർക്കാരിന് ജനത്തിന്റെ അംഗീകാരം കിട്ടിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Comments