കോടതി വിധിയുടെ മറവില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ കൈയടക്കുന്നു എന്നാരോപിച്ച് പ്രതിഷേധത്തിന്റെ വഴികളിലാണ് യാക്കോബായ സഭ. ഇതിന്റെ ഭാഗമായി യാക്കോബായ സഭ രണ്ടാം കൂനന്‍ കുരിശ് സത്യം നടത്തി. കോതമംഗലം ചെറിയ പള്ളിയില്‍ ആയിരുന്നു പ്രതിഷേധം. സഭയിലെ മെത്രോപ്പൊലീത്തമാരും വൈദികരും വിശ്വാസികള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു.
സഭ മെത്രോപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സത്യവാചകം
ചൊല്ലിക്കൊടുത്തു. യാക്കോബായ, സുറിയാനി സഭയിലെ വിവിധ പള്ളികളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കല്‍കുരിശില്‍ കെട്ടിയ വടത്തില്‍ പിടിച്ചാണ് പ്രതിജ്ഞ ചൊല്ലിയത്. ഇതിന്റെ തനിയാവര്‍ത്തനം പോലെ കോതമംഗലം ചെറിയ പള്ളിക്കു മുന്നിലെ കുരിശില്‍ വടം കെട്ടി. വടത്തിന്റെ ഇരുവശവും പിടിച്ചു വിശ്വാസികള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി.
കാലം ചെയ്ത കാതോലിക ബാവ എല്‍ദോ മാര്‍ ബസേലിയോസിന്റെ കബറിടം മുതല്‍ ഇരുമലപ്പടി വരെ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികള്‍ സത്യവാചകം ഏറ്റുചൊല്ലി. വിശ്വാസം സംരക്ഷിക്കുന്നതിനായി മട്ടാഞ്ചേരിയില്‍ നടത്തിയ പ്രതിഷേധമാണ് കൂനന്‍ കുരിശു സത്യം എന്ന പേരില്‍ അറിയപ്പെടുന്നത്.
Comments