കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് പിടിയിലായ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട ലോക്കൽ സെക്രട്ടറി മനോജിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തെറ്റ് ചെയ്തെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് മനോജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്നു മനോജ്. ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതിൽ സാക്ഷിയായി ഒപ്പുവച്ചത് സി.പി.എം പ്രാദേശിക നേതാവാണെന്നും നേരത്തെ അന്വഷണസംഘം കണ്ടെത്തിയിരുന്നു.
Comments