You are Here : Home / News Plus

പൊന്നാമറ്റത്തെ രണ്ടു മരണങ്ങള്‍ കൂടി ദുരൂഹമെന്ന് ബന്ധുക്കള്‍; ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധം

Text Size  

Story Dated: Wednesday, October 09, 2019 08:51 hrs UTC

പൊന്നാമറ്റം കുടുംബത്തിലുണ്ടായ മറ്റ് രണ്ട് മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. ജോളിക്ക് അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതിൽ ഒരാളുടെ ഡയറിക്കുറിപ്പിൽ തന്നെ കുടുക്കിയതാണെന്ന പരാമർശവുമുണ്ട്.ജോളിയുടെ ആദ്യ ഭർതൃപിതാവ് ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളായ സുനീഷ്, വിൻസെന്റ് എന്നിവരാണ് മരിച്ചത്. ഇതിൽ സുനീഷ് ബൈക്ക് അപകടത്തിൽ കൊല്ലപ്പെടുകയും വിൻസെന്റിനെ ആത്മത്യ ചെയ്ത നിലയിൽ കാണപ്പെടുകയുമായിരുന്നു. സുനീഷിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ എൽസമ്മയാണ് രംഗത്തെത്തിയത്. പുലിക്കയത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സുനീഷ് മരിച്ചത്. സുനീഷിന് ജോളിയുമായും മരിച്ച റോയിയുമായും അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാനടക്കം ഇരുവരും ഒന്നിച്ചാണ് പോയതെന്നും എൽസമ്മ പറയുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ തന്നെ കുടുക്കിയതാണെന്ന സുനീഷിന്റെ ഡയറിക്കുറിപ്പാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.