സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുന്നവരെയും അതു പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസിന്റെ പരിശോധന. 'ഓപ്പറേഷൻ പി ഹണ്ട്' എന്നപേരിൽ 21 ഇടത്ത് നടന്ന പരിശോധനയിൽ, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേരെ അറസ്റ്റുചെയ്തു. 20 കേസെടുത്തു. ഇന്റർപോൾ, ഇന്റർനാഷണൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്നീ സംഘടനകളുടെ സഹായവുമുണ്ട്.
Comments