ഭീഷണിപ്പെടുത്തിയെന്ന നടൻ ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ വിശദീകരണവുമായി നിർമാതാവ് ജോബി ജോർജ്. ഷെയ്നിനിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷെയിൻ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ജോബി എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു.ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായിരുന്നത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു.
Comments