You are Here : Home / News Plus

പാകിസ്താനെ കടന്നാക്രമിച്ച് തരൂര്‍

Text Size  

Story Dated: Thursday, October 17, 2019 09:02 hrs UTC

അന്താരാഷ്ട്ര വേദിയിൽ ജമ്മു കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പാക് നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.അതിർത്തി കടന്നുള്ള അസംഖ്യം ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയായ രാജ്യം, കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്നും തരൂർ ആരോപിച്ചു. സെർബിയയിൽ നടന്ന യു എൻ അഫയേഴ്സിന്റെ ഇന്റർപാർലമെന്ററി യൂണിയൻ സ്റ്റാൻഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു പാകിസ്താനെതിരെ തരൂർ രംഗത്തെത്തിയത്. തരൂർ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.