അയോദ്ധ്യ കേസില്‍ അനുകൂല വിധി വന്നതോടെ എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ തകൃതിയായി തുടങ്ങിക്കഴിഞ്ഞു . ക്ഷേത്രം പണിയുന്ന കല്ലുകളില്‍ കൊത്തുപണി നടത്തുന്നതിന് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 250-ഓളം വിദഗ്ധ ശില്പികള്‍ എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത് ക്ഷേത്രത്തിന്റെ പണി അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത് .
രാജസ്ഥാനിലെ ഭരത്പുര്‍, ഉത്തര്‍പ്രദേശിലെ മിര്‍ജാപൂര്‍, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളില്‍ നിന്നാണ് ശില്പികളെ എത്തിക്കുക. കര്‍സേവപുരത്തെ രാമജന്മ ഭൂമി ന്യാസ് നിര്‍മ്മാണ ശാലയിലാണ് ശില്പത്തിന്റെ പണികള്‍ നടക്കുന്നത്.
ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇതുവരെ കൊത്തുപണികള്‍ നടത്തിയിരുന്നത്. 212 തൂണുകളില്‍ 106 എണ്ണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ക്ഷേത്ര പണി ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികളെ സ്ഥലത്ത് എത്തിക്കാനുള്ള തീരുമാനത്തിലാണെന്നും രാമജന്മഭൂമി ന്യാസിന്റെ സുരക്ഷാ പ്രമുഖ് അറിയിച്ചു.
ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണംമെന്നും അവര്‍ക്ക് ഭൂമി കൈമാറിയ ശേഷം രാമക്ഷേത്രം നിര്‍മ്മിക്കണംമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല . രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ല അതേസമയം ദൈവസങ്കല്‍പത്തിന് നിയമപരമായ അസ്തിത്വമുണ്ട് . ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടയാണെന്നും ചരിത്ര രേഖകള്‍ അത് തെളിയിക്കുവെന്നും കോടതി വ്യക്തമാക്കി. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനം നടത്തിയത്. ഇവിടെ നടത്തിയ ഖനനങ്ങളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു എന്നതും കോടതി തെളിവായി സ്വീകരിച്ചിരുന്നു.
Comments