മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഒരു സഖ്യത്തെ കൂടിയാണ് വഴിപിരിച്ചത്. മഹാപ്രതിസന്ധിക്കു പിന്നാലെ മോഡി മന്ത്രിസഭയില്‍ നിന്ന് സേനയുടെ പ്രതിനിധികരിച്ചിരുന്ന കേന്ദ്രമന്ത്രി രാജിവെച്ചിരുന്നു. ഇനി രാജ്യസഭയിലും ശിവസേന പ്രതിപക്ഷത്ത് ഇരിക്കും.ഇക്കഴിഞ്ഞ ആഴ്ച മോഡി മന്ത്രിസഭയില്‍ നിന്ന് സേന പിന്മാറിയിരുന്നു, ഇനി രാജ്യസഭയിലും പ്രതിപക്ഷനിരയില്‍ തന്നെയാകും ഇരിക്കുകയെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി.
അതേസമയം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന എന്‍ഡിഎ യോഗത്തിലും ശിവസേന പങ്കെടുക്കില്ലെന്ന് ശിവസേനയുടെ രാജ്യസഭയിലെ മൂന്നു എംപിമാരില്‍ ഒരാളായ സഞ്ജയ് റൗത്ത് പറഞ്ഞു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി എന്‍ഡിഎയുടെ യോഗം ഞായറാഴ്ചയാണ് നടക്കുന്നത്.
പഴയ എന്‍ഡിഎയേയും പുതിയ എന്‍ഡിഎയേയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇന്നത്തെ എന്‍ഡിഎയുടെ കണ്‍വീനര്‍ ആരാണ്? പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ എല്‍.കെ. അദ്വാനി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ നിര്‍ജീവമാകുകയോ ചെയ്തുവെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു. എന്‍ഡിയില്‍ നിന്നും വിടുന്നതില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളോ എന്ന ചോദ്യത്തിന്, നിങ്ങള്‍ക്ക് അത് പറയാമെന്നും, അങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്നും അദേഹം പ്രതികരിച്ചു. മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ തര്‍ക്കമാണ് മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ടായിരുന്ന സഖ്യം വഴിപിരിഞ്ഞത്. സംസ്ഥാനത്ത് അധികാരം ഒരുപോലെ പങ്കിടണമെന്ന സേനയുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സഖ്യം പിരിയുന്നതിലേക്ക് എത്തിയത്.
Comments