കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടിൽ ഉറച്ച് നേപ്പാൾ. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാൾ- ചൈന അതിർത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. തന്ത്രപ്രധാനമായ ഈ ഭാഗം തങ്ങളുടേതാണെന്ന് ആദ്യമായാണ് നേപ്പാൾ പരസ്യമായി പറയുന്നത്.
Comments